Govt: L.P. School Karimkunnam
2022 മാർച്ച് 10, വ്യാഴാഴ്‌ച
ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം
2022 മാർച്ച് 9, ബുധനാഴ്‌ച
ചരിത്രം
കേരളത്തിൽ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ അലകൾ ദൃശ്യമായി തുടങ്ങിയ കാലഘട്ടം കരിങ്കുന്നത്ത് വസിച്ചിരുന്ന മക്കളുടെ വിദ്യാഭ്യാസം കുടിപ്പള്ളിക്കൂടങ്ങൾക്കുമപ്പുറം അസാധ്യമായിരുന്നു. തങ്ങളുടെ പ്രദേശത്തും ഒരു സ്കൂൾ എന്ന മോഹം അവർക്കുണ്ടായിരുന്നു. അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന ശ്രീ.രാജഗോപാലാചാരി യാത്രാമദ്ധ്യേ കരിങ്കുന്നത്തു വിശ്രമിക്കുവാൻ ഇടയായി. ആ കാലയളവിൽ വിദ്യാർത്ഥിയായിരുന്ന ശ്രീ ജോസഫ് ചക്കുങ്കലിന്റെ നേതൃത്വത്തിൽ കരിങ്കുന്നം നിവാസികൾ ദിവാനെ മുഖം കാണിക്കുകയും തങ്ങളുടെ ആഗ്രഹങ്ങൾ, സാഹചര്യങ്ങൾ വിശദീകരിക്കുകയും, ഒരു സ്കൂൾ അനുവദിച്ച് തരണമെന്ന് അപേക്ഷിക്കുകയും ചെയ്തു. വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെക്കുറിച്ച് തിരിച്ചറിവുണ്ടായിരുന്ന ദിവാൻ ഈ നാടിന്റെ ഒരു സ്കൂൾ വന്ന സ്വപ്നം യാഥാർഥ്യമാക്കിക്കൊണ്ട് ഉത്തരവിട്ടു. അങ്ങനെ, 1912ൽ എം.എം സ്കൂൾ ആരംഭിച്ചു. അതാകട്ടെ ഇന്നത്തെ പോലീസ് സ്റ്റേഷൻ സ്‌ഥിതി ചെയ്യുന്ന സ്‌ഥലത്ത് ഒരു ഷെഡ്‌ഡിലായിരുന്നു. പിന്നീട് ഗവണ്മെന്റ് സ്ഥലമെടുത്ത് നൽകിയ സ്‌ഥലത്ത് നാടിന്റെ മുഴുവൻ പിന്തുണയും, പിൻബലവും ആർജിച്ച് ആരംഭിച്ച സ്കൂളാണ് ഇന്ന് വളർന്ന് ഏതാണ്ട് എല്ലാവിധ സംവിധാനങ്ങളോടെയും കാണുന്ന കരിങ്കുന്നം ഗവ: എൽ.പി. സ്കൂൾ നിറയെ കരിങ്കൽ പാറകൾ നിറഞ്ഞ സ്‌ഥലത്ത് അവ പൊട്ടിച്ച് മാറ്റി വിദ്യാലയം നിർമ്മിച്ചതിനാൽ "പാറേൽ പള്ളിക്കൂടം" എന്ന അപര നാമധേയത്തിലും ഈ സ്കൂൾ വിഖ്യാതമാണ്.
ഈ സ്കൂളിന്റെ തുടക്ക വർഷങ്ങളുടെ ചിത്രവും, ചരിത്രവും ഓർമ്മിച്ചെടുക്കുവാൻ പറ്റുന്നവരുടെ അഭാവത്താൽ അവ്യക്തമായി എന്തെങ്കിലും രേഖപ്പെടുത്തുക എന്നത് ചരിത്രത്തിന് ചേർന്നതല്ല. 1924-ൽ ശ്രീ: ശിവശങ്കരപ്പിള്ള തച്ചുകുഴി ഇവിടെ പ്രധാനഅധ്യാപകനായി. തുടർന്ന് 1926-ൽ നാലാം ക്ലാസ്സ് വിദ്യാഭ്യാസവും ആരംഭിച്ചതോടെ വിദ്യ തേടിയെത്തുന്നവരുടെ എണ്ണവുംവർദ്ധിച്ചു. അതിനായി 14 ഡിവിഷനുകൾ സ്കൂളിൽ പുതുതായി ആരംഭിച്ചു. ഇത് സ്കൂളിനെ സംബന്ധിച്ച് റെക്കോർഡ് ചരിത്രം. അന്ന് ക്ലാസ്സ് മുറികളുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് രണ്ട് ഷിഫ്റ്റുകളിലായി അദ്ധ്യായനംനടന്ന് വന്നു. അന്നുള്ള കെട്ടിടങ്ങൾ ഓല മേഞ്ഞതായിരുന്നു. പിന്നീടങ്ങോട്ട് ഓരോ വർഷങ്ങളിലും സ്കൂളിന്റെ നേതൃ നിരയിൽ വന്ന മാറ്റങ്ങൾക്കൊപ്പം പുരോഗതിയുടെ പടവുകൾ താണ്ടി നാടിന്റെയും, നാട്ടുകാരുടെയും പൂർണ്ണ പിൻബലത്തോടെയും, സഹകരണത്തോടെയും 1972 മുതൽ സ്കൂളിന്റെ 'നവോത്ഥാന കാലഘട്ടം ' ആരംഭിച്ചു. 'പാറേൽ പള്ളിക്കൂട'ത്തിന്റെ ഇന്നത്തെ മുഖഛായക്ക് പിന്നിൽ വർഷങ്ങൾ നീണ്ട അശ്രാന്ത പരിശ്രമം വേണ്ടി വന്നുവെന്നത് അവിസ് മരണീയമായ ചരിത്രത്തിന്റെ ഭാഗം.
പിന്നീട് ഹെഡ്മാസ്റ്ററായി ചുമതലയേറ്റത് അന്ന സ്വാമി സാറായിരുന്നു. ശ്രീ :അയ്യപ്പൻപിള്ള, ശ്രീമതി:അന്നമ്മ തോമസ്, ശ്രീ: കെ. കെ. സർ, എന്നിവർ പ്രഥമാധ്യാപകരായി ഇവിടെ സേവനം അനുഷ്ഠിച്ചിരുന്നു. 1972-ൽ ശ്രീ: കെ. സി തോമസ് സാർ ഹെഡ്മാസ്റ്ററായി. അദ്ദേഹത്തിന് സംസ്ഥാന അവാർഡും, പിന്നീട് ദേശീയ അവാർഡും ലഭിച്ചു തുടർന്ന് വന്ന അധ്യാപകരിൽ നിരവധി പേർ 'അധ്യാപക അവാർഡുകൾ'ക്ക് അർഹരായി. ഏറ്റവും ഒടുവിലായി 2012 ൽ പ്രഥമധ്യാപികയായിരുന്ന ലൂസി ടീച്ചറിന് സംസ്ഥാന അവാർഡ് ലഭിച്ചു. നാട്ടിലും വിദേശത്തുമായി ജോലി ചെയ്യുന്ന ആയിരങ്ങളുടെ മാതൃ വിദ്യാലയമാണിത്. ഇവരെക്കൂടാതെ കലാ-സാഹിത്യ-സാംസ്കാരിക-കായിക പൊതുപ്രവർത്തന രംഗളിൽ പേരും പ്രശസ്തിയും നേടിയവർ നിരവധി. കവികൾ, നാടകകൃത്തുക്കൾ, കഥാരചയിതാക്കൾ, നോവലിസ്റ്റുകൾ, ലേഖകർ, സംഗീതജ്ഞർ, കായിക പ്രതിഭകൾ, സിനിമാ-ടെലിവിഷൻ-പത്രങ്ങൾ തുടങ്ങിയ രംഗങ്ങളിൽ കരിങ്കുന്നം പഞ്ചായത്തിന്റെയും ഈ സ്കൂളിന്റെയും സംഭാവനകൾ ഉദാത്തമാണ്. മുൻ ഹെഡ്മാസ്റ്റർമാരുടെയും,അധ്യാപകരുടെയും, രക്ഷിതാക്കളുടെയും, നാട്ടുകാരുടെയും കൂട്ടായ പരിശ്രമങ്ങളുടെ ഫലമായിഇന്ന് ജില്ലയിലെ മുൻനിര പ്രൈമറി വിദ്യാലയങ്ങളിൽ പേരെടുത്ത് പറയത്തക്ക 'പെരുമ' നേടിയെടുക്കുവാൻ ഭൗതികവും, ആക്കാദ മികവുമായ മികവുകളിലൂടെ കഴിഞ്ഞ ഈ വിദ്യാലയം നാടിന്റെ വിദ്യാഭ്യാസ മുന്നേറ്റ ചരിത്രത്തിന്റെ ഭാഗമാണെന്നതിൽ അഭിമാനിക്കാം
ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം
ഇ ടുക്കി ജില്ലയിലെ തൊടുപുഴ ടൗണിൽ നിന്നും 8 കിലോമീറ്റർ അകലെ കോട്ടയം ജില്ലയുടെ അതിർത്തി ഗ്രാമമായ കരിങ്കുന്നം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്...
-
കേ രളത്തിൽ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ അലകൾ ദൃശ്യമായി തുടങ്ങിയ കാലഘട്ടം കരിങ്കുന്നത്ത് വസിച്ചിരുന്ന മക്കളുടെ വിദ്യാഭ്യാസം കുടിപ്പള്ളിക്കൂ...
-
ഇ ടുക്കി ജില്ലയിലെ തൊടുപുഴ ടൗണിൽ നിന്നും 8 കിലോമീറ്റർ അകലെ കോട്ടയം ജില്ലയുടെ അതിർത്തി ഗ്രാമമായ കരിങ്കുന്നം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്...
